ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വീണ്ടും വരണമെന്ന് പാർട്ടിയിലെ നൂറു ശതമാനം പ്രവർത്തകരും ആഗ്രഹിക്കുന്നുവെന്ന് വക്താവ് രൺദീപ് സിംഗ് സുർജേവാല. ഭാവിയിൽ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാമെന്നും സുർജേവാല പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമർശിക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യാനുള്ള ധൈര്യം രാഹുൽ ഗാന്ധി കാണിച്ചിട്ടുണ്ട്. ഇത്തരം ആളുകളാണ് കോൺഗ്രസ് പാർട്ടിയെ നയിക്കേണ്ടതെന്നും പ്രവർത്തകർ ഇത് ആഗ്രഹിക്കുന്നുണ്ടെന്നും സുർജേവാല വ്യക്തമാക്കി.