കരിപ്പൂർ: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) വിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് ഉത്തരവിട്ടത്. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്.
കനത്ത മഴയുള്ള മേഖലകളിലെ വിമാനത്താവളങ്ങളുടെ പ്രത്യേക ഓഡിറ്റ് ഏവിയേഷന്‍ റെഗുലേറ്റര്‍ നടത്തുമെന്നും ഡിജിസിഎയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലും ഓഡിറ്റ് നടത്തുമെന്ന് സൂചനയുണ്ട്.