മെക്സിക്കോ സിറ്റി: കോവിഡ് 19 രോഗവ്യാപനം മൂലം മെക്സിക്കോയിൽ മരണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 705 മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ മരണസംഖ്യ 53,003 ആയി.
ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്സിക്കോ. 10 ശതമാനത്തിലധികം കോവിഡ് ബാധിതരും ഇവിടെ മരണത്തിന് കീഴടങ്ങുകയാണ്. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങളുള്ള രാജ്യങ്ങളിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്തും മെക്സിക്കോയാണ്.
ഇന്ന് 5,558 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 4.85 ലക്ഷമായി. അതേസമയം മെക്സിക്കോയിൽ മരണനിരക്ക് ഇതിലും കൂടുതലാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.