കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ വിമർശനത്തെ ട്രോളി വി.ഡി.സതീശൻ എംഎൽഎ. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മാധ്യമങ്ങളോടുള്ള സമീപനം ഒന്നാണെന്ന തരത്തിലാണ് സതീശന്റെ പരിഹാസം.
എതിർ ചോദ്യങ്ങൾ വരാതിരിക്കാണ് പ്രധാനമന്ത്രി റേഡിയോയിലൂടെ ജനങ്ങളോട് സംസാരിക്കുന്നതെന്നും ഇതേ മാർഗം പിണറായിയും പിന്തുടർന്നെങ്കിൽ ചോദ്യങ്ങളുണ്ടാകില്ലായിരുന്നുവെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.