+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​സ​ന്ധി; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ തു​റ​ന്നേ​ക്കി​ല്ല

ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ തു​റ​ന്നേ​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ യോ​ഗ​ത്തി​ല
കോ​വി​ഡ് പ്ര​തി​സ​ന്ധി; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ തു​റ​ന്നേ​ക്കി​ല്ല
ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ തു​റ​ന്നേ​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നാ​ൽ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഈ ​വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തെ സീ​റോ അ​ക്കാ​ദ​മി​ക് ഇ​യ​ർ ആ​യി പ​രി​ഗ​ണി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​താ​നും ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ർ ആ​ദ്യ​മോ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യാ​ണെ​ന്നും എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നു സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ർ ആ​ദ്യ​മോ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ആ​രാ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കു​ക മാ​ത്ര​മേ ചെ​യ്യൂ. ഓ​രോ ജി​ല്ല​യി​ലെ​യും കോ​വി​ഡ് സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,68,675 ആ​യി. മ​ര​ണ സം​ഖ്യ 45,257 ആ​യി ഉ​യ​ര്‍​ന്നു.
More in Latest News :