ലക്നോ: ഉത്തർപ്രദേശിൽ ബിജെപി നേതാവ് പ്രഭാതസവാരിക്കിടെ വെടിയേറ്റു മരിച്ചു. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖർ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ സ്വദേശമായ പടിഞ്ഞാറൻ യുപിയിലെ ഭാഗ്പതിലായിരുന്നു സംഭവം.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തിലൂടെ നടക്കുമ്പോഴായിരുന്നു ആക്രമണം. ഒന്നിലേറെ തവണ വെടിയേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.