വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടിട്ടും ശമനമില്ലാതെ കുതിക്കുന്നു. ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയുടെയും വേൾഡോ മീറ്ററിന്റെയും കണക്കുകൾ പ്രകാരം 52,49,809 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,66,160 പേർക്കാണ് ഇവിടെ കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
അമേരിക്കയിൽ 27,08,314 പേർ കോവിഡിൽ നിന്നും മുക്തി നേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ പുതിയതായി 45,959 പേർക്ക് രോഗം ബാധിച്ചപ്പോൾ 600ലേറെപ്പേരാണ് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. കാലിഫോർണിയ, ഫ്ളോറിഡ, ടെക്സസ്, ന്യൂയോർക്ക്, ജോർജിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവേഗം പടർന്നുപിടിക്കുന്നത്.
ഇതിനു പുറമേ, 12 സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലാണെന്നും ജോണ്‍സ് ഹോപ്കിൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനത്തെ കണക്ക് ഇനിപറയുംവിധമാണ്.
കാലിഫോർണിയ-5,73,658, ഫ്ളോറിഡ-5,36,961, ടെക്സസ്-5,17,291, ന്യൂയോർക്ക്-4,51,025, ജോർജിയ-2,19,025. ഈ പറഞ്ഞ സംസ്ഥാനങ്ങളിൽ വൈറസ്ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവർ: കാലിഫോർണിയ-10,465, ഫ്ളോറിഡ-8,282, ടെക്സസ്-8,703, ന്യൂയോർക്ക്-32,847, ജോർജിയ-4,229.
രോഗബാധ ഒരു ലക്ഷത്തിനു മുകളിലുള്ള 12 സംസ്ഥാനങ്ങൾ: ഇല്ലിനോയിസ്, ന്യൂജഴ്സി, അരിസോണ, നോർത്ത് കരോലിന, ലൂസിയാന, പെൻസിൽവാനിയ,ടെന്നിസി, മാസാച്യുസെറ്റ്സ്, അലബാമ, ഒഹിയോ, സൗത്ത് കരോലിന, വെർജിനിയ.