കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ച 146 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറു പേരുൾപ്പെടെ 122 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്. 17 പേർ വിദേശത്തുനിന്നും ഏഴു പേർ ഇതരസംസ്ഥാനത്തുനിന്നും എത്തിയവരാണ്.
നിലവിൽ വീടുകളിൽ 3375 പേരും സ്ഥാപനങ്ങളിൽ 1326 പേരുമുൾപ്പെടെ ജില്ലയിൽ 4701 പേർ നിരീക്ഷണത്തിലുണ്ട്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം പുതിയതായി 518 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ആശുപത്രികളിൽനിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 15 പേരെ ഡിസ്ചാർജ് ചെയ്തു.
15 പേർ രോഗമുക്തി നേടി. നീലേശ്വരം 2, അജാനൂർ 1, ചെമ്മനാട് 3, ചെങ്കള 1, മുളിയാർ 1, ഉദുമ 2, മധൂർ 1, കാസർകോട് 1, എണ്മകജെ 1, പടന്ന 1, പള്ളിക്കര 1 എന്നിങ്ങനെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള രോഗമുക്തി നിരക്ക്.