കോട്ടയം: ഈരാറ്റുപേട്ടയിൽ വീണ്ടും കിണർ ഇടിഞ്ഞു താണു. കിണർ വൃത്തിയാക്കി മിനിട്ടുകൾക്കകമാണ് സംഭവം. അരുവിത്തുറ കോളജ് പടിക്കൽ ചാലിൽ അജിത്തിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാണത്.
കിണർ വൃത്തിയാക്കാനിറങ്ങിയ ആൾ പുറത്തെത്തി നിമിഷങ്ങൾക്കകമാണ് ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ദിവസവും ഈരാറ്റുപേട്ട പൂഞ്ഞാർ മേഖലകളിൽ കിണർ ഇടിഞ്ഞു താണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, മേഖലയിൽ കിണർ ഇടിഞ്ഞു താഴുന്നതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ വിദഗ്ധർ പഠനം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.