തിരുവനന്തപുരം: കോവിഡിനെതിരെയുളള പ്രതിരോധ നടപടികൾക്കൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലുളള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലം മിനി സിവിൽസ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറൻസ് വഴി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തങ്ങളുടെ സാഹചര്യത്തിൽ പദ്ധതി നിർവഹണത്തിൽ തടസമുണ്ടാവും. എന്നാൽ നാടിന്റെ ഭാവി ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. കോവിഡിനെതിരെയുളള പോരാട്ടം നടക്കുന്നതോടൊപ്പം പദ്ധതി നിർവഹണത്തിനുളള നടപടികൾക്കു മുൻഗണന നൽകും. കോവിഡിന്റെ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ജീവനക്കാരുടെ ഒരു ഭാഗം മാത്രമേ ഓഫീസിൽ എത്തുന്നുളളൂ. ഒരാൾ കൈകാര്യം ചെയ്യുന്ന ഫയൽ, ആ ആൾ ഇല്ലാത്തതുകൊണ്ടു ബന്ധപ്പെട്ടവർക്കു മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടാവരുത്. ഓഫീസ് നടപടികൾ പരസ്പരം പങ്കിട്ടു പൂർത്തീകരിക്കുന്ന അവസ്ഥയുണ്ടാവണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കോവിഡ് കുറച്ചുനാൾ കൂടി നമ്മോടൊപ്പം ഉണ്ടാവും. മഹാമാരിക്കെതിരെയുളള പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇക്കാര്യത്തിൽ നമുക്ക് നേട്ടമുണ്ടായിട്ടുണ്ടെങ്കിലും രോഗവ്യാപനമുണ്ടെന്നതു വസ്തുതയാണ്. കൂടുതൽ വ്യാപനമില്ലാതിരിക്കുകയെന്നതു പ്രധാനമാണ്. സർക്കാരിനൊപ്പം നാട്ടുകാരും ഒന്നിച്ചുചേർന്നുള്ള പ്രതിരോധമുണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.