തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പാതിരാത്രി വീട് കയറി ആക്രമിച്ച സംഘം യുവാവിന്റെ കാലുകൾ അടിച്ചൊടിച്ചു. വെഞ്ഞാറമൂട് കുട്ടിമൂട് കുന്നുമുകൾ സ്വദേശി മണികണ്ഠൻ നായരെ(41) യാണ് ആക്രമിച്ചത്.
അർധരാത്രി 12-നാണ് സംഭവം. സംഭവ സമയം സഹോദരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി.