രാജമല: തോട്ടം മേഖലയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോട്ടം മേഖലയിലുള്ളവർക്ക് കന്പനി സഹായം നൽകുന്നുണ്ടാകും. എന്നാൽ സർക്കാരിന് ചെയ്യാൻ സാധിക്കുന്നത് കൂടി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അദ്ദേഹം ഇതുവരെ അതിന് തയാറായിട്ടില്ല. നാല് ലയങ്ങളിലെ ആളുകൾക്കാണ് ഈ ദുരന്തം ഉണ്ടായത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന പലരും അപകടത്തിൽ മരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.