തിരുവനന്തപുരം: കനത്ത മഴയും നീരൊഴുക്കും തുടരുന്ന പശ്ചാത്തലത്തിൽ നെയ്യാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. ഈ നാല് ഷട്ടറുകളും 10 സെന്റീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ലെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.