ഹൈദരാബാദ്: വിജയവാഡയിലെ കോവിഡ് കെയർ സെന്ററിൽ വൻ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ഏഴ് കോവിഡ് രോഗികൾ മരിച്ചെന്നാണ് വിവരം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
കൃഷ്ണ ജില്ലയിലെ കോവിഡ് കെയർ സെന്ററിലാണ് വൻ അഗ്നിബാധയുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
30 പേരാണ് കോവിഡ് സെന്ററിൽ ചികിത്സയില്‍ ഉണ്ടായിരുന്നത്.