+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ച്ഛാ എ​ന്ന വി​ളി​കേ​ൾ​ക്കാ​നാ​യി​ല്ല; അ​ഖി​ലേ​ഷ് മ​ര​ണ​ത്തി​ലേ​ക്ക് ലാ​ൻ​ഡ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: അ​ച്ഛാ എ​ന്ന വി​ളി​കേ​ൾ​ക്കാ​തെ കു​ഞ്ഞി​ക്കാ​ല് കാ​ണാ​ൻ നി​ൽ​ക്കാ​തെ അ​ഖി​ലേ​ഷ് കു​മാ​ർ മ​ര​ണ​ത്തി​ലേ​ക്ക് ലാ​ൻ​ഡ് ചെ​യ്തു. ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക്യാ​പ്റ്റ​ൻ അ​ഖി​ല
അ​ച്ഛാ എ​ന്ന വി​ളി​കേ​ൾ​ക്കാ​നാ​യി​ല്ല; അ​ഖി​ലേ​ഷ് മ​ര​ണ​ത്തി​ലേ​ക്ക് ലാ​ൻ​ഡ് ചെ​യ്തു
ന്യൂ​ഡ​ൽ​ഹി: അ​ച്ഛാ എ​ന്ന വി​ളി​കേ​ൾ​ക്കാ​തെ കു​ഞ്ഞി​ക്കാ​ല് കാ​ണാ​ൻ നി​ൽ​ക്കാ​തെ അ​ഖി​ലേ​ഷ് കു​മാ​ർ മ​ര​ണ​ത്തി​ലേ​ക്ക് ലാ​ൻ​ഡ് ചെ​യ്തു. ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക്യാ​പ്റ്റ​ൻ അ​ഖി​ലേ​ഷ് കു​മാ​ർ ഇ​നി​യും ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ൽ അ​ച്ഛ​നാ​വും. 10-15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഖി​ലേ​ഷി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​മെ​ന്ന് ബ​ന്ധു ബ​സു​ദേ​വ് പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര സ്വ​ദേ​ശി​യാ​ണ് 32 കാ​ര​നാ​യ അ​ഖി​ലേ​ഷ്. ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് അ​ഖി​ലേ​ഷ് വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ മീ​ര​യെ ഇ​തു​വ​രെ അ​ഖി​ലേ​ഷി​ന്‍റെ മ​ര​ണ വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ല.

ലോ​ക്ക്ഡൗ​ൺ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പാ​ണ് അ​ഖി​ലേ​ഷ് വീ​ട്ടി​ൽ​പോ​യ​ത്. അ​തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു​പോ​യി​ട്ടി​ല്ല. ഭാ​ര‍്യ​യു​ടെ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ൽ എ​ത്താ​നി​രി​ക്കെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്.

ക​ഠി​നാ​ധ്വാ​നി​യും സ്ഥി​രോ​ൽ​സാ​ഹി​യു​മാ​യ, സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ൽ ന​ല്ല പ​രി​ജ്ഞാ​ന​മു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റ് ആ​യി​രു​ന്നു അ​ഖേ​ലേ​ഷ് എ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ക​രി​പ്പൂ​രി​ൽ പ്ര​വാ​സി​ക​ളു​മാ​യു​ള്ള ആ​ദ്യ​വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​പ്പോ​ൾ അ​ഖി​ലേ​ഷ് കു​മാ​ർ ആ​യി​രു​ന്നു ക്യാ​പ്റ്റ​ൻ.
More in Latest News :