മുംബൈ: കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്ന് മാത്രം 12,822 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,03,084 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 17,367 പേരാണ് ഇതുവരെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മരിച്ചത്.
11,082 രോഗികൾ ഇന്ന് രോഗം ഭേദപ്പെട്ട് ആശുപത്രിവിട്ടു. നിലവിൽ 1,47,048 രോഗികളാണ് ചികിത്സയിലുള്ളത്.