+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 1420 പേ​ർ​ക്ക് കോ​വി​ഡ്, സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ 1216

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 1420 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി
കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 1420 പേ​ർ​ക്ക് കോ​വി​ഡ്, സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ 1216
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 1420 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. 1216 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​തി​ൽ 92 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 60 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 108 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​ന്ന് 1715 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ണ്ടാ​യി.

നാ​ല് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ (41), കോ​ഴി​ക്കോ​ട് വെ​ള്ളി​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ലൈ​ഖ (63), കൊ​ല്ലം സ്വ​ദേ​ശി ചെ​ല്ല​പ്പ​ൻ (60), ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (84) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 30 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ 485 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 435 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. 33 പേ​രു​ടെ രോ​ഗ ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ല. ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കോ​വി​ഡ് പോ​സി​റ്റീ​വ് ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം- 485, കോ​ഴി​ക്കോ​ട്- 173, ആ​ല​പ്പു​ഴ- 169, മ​ല​പ്പു​റം- 114, എ​റ​ണാ​കു​ളം- 101 കാ​സ​ർ​ഗോ​ഡ്- 73, തൃ​ശൂ​ർ- 64, ക​ണ്ണൂ​ർ- 57, കൊ​ല്ലം-41, ഇ​ടു​ക്കി- 41, പാ​ല​ക്കാ​ട്- 39, പ​ത്ത​നം​തി​ട്ട- 38, കോ​ട്ട​യം- 15, വ​യ​നാ​ട്- 10
More in Latest News :