ജയ്പുർ: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കു കോവിഡ് സ്ഥിരീകരിച്ചു. കാർഷിക സഹമന്ത്രിയായ കൈലാഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്.
ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണു ടെസ്റ്റ് നടത്തിയതെന്നും പോസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സന്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധന നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിലവിൽ ജോധ്പൂരിലെ ആശുപത്രിയിലാണ് മന്ത്രി ചികിത്സയിൽ കഴിയുന്നത്. തന്റെ മണ്ഡലമായ ജയ്സാൽമീർ സന്ദർശിക്കുന്നതിനു വേണ്ടിയാണ് മന്ത്രി രാജസ്ഥാനിൽ എത്തിയത്. നിരവധി സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചിരുന്നു.