ജയ്പുർ: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്. അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പുരിൽ പ്രവേശിപ്പിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാ സുഹൃത്തുക്കളും പരിശോധനയ്ക്കു വിധേയമാകണമെന്നും കുടുംബാംഗങ്ങളുമായി അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്വാസതടസവും ചെറിയ പനിയുമുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പാർലമെന്റെ മണ്ഡലമായ ജയ്സാൽമീറിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.