കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ മഴ രൂക്ഷം. ഇതേതുടർന്ന് നദീതീരങ്ങളിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴയുടെ കരയിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്.
തളങ്കര കൊപ്പൽ ദേശത്തെ 20 കുടുംബങ്ങളിലെ 31 സ്ത്രീകൾ, ഏഴ് പുരുഷൻമാർ, 11 കുട്ടികൾ എന്നിവരെ തളങ്കര കുന്നിൽ ജിഎൽപി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരുന്പട്ട ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് പെരുന്പട്ട റേഷൻ കടയിലെ സാധനങ്ങൾ മാറ്റി. കള്ളാർ വില്ലേജിൽ കൊട്ടോടി ടൗണിലും വെള്ളം കയറി.
പാലാവയൽ വില്ലേജിൽ അത്തിയടുക്കം ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. ഈ ഭാഗത്തെ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടർന്ന് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കാര്യങ്കോട് പുഴയുടെ കരയിൽ താമസിക്കുന്ന ചില വീട്ടുകാർ റവന്യു അധികൃതരുടെ നിർദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളിൽ തുടരുന്നതായും ഇവർ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു നിർദേശിച്ചു. രാത്രി കാലങ്ങളിൽ മഴ ശക്തി പ്രാപിച്ചേക്കാം. ഈ സാഹചര്യത്തിൽ കാര്യങ്കോട് പുഴയിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്.
നീലേശ്വരം നഗരസഭയിലെ ചെമ്മാക്കര, മുണ്ടേമ്മാട്, കോയാന്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാൽ, കടിഞ്ഞിമൂല, ഓർച്ച, പുറത്തെക്കൈ, പടിഞ്ഞാറ്റംകൊഴുവയൽ, നാഗച്ചേരി, പേരോൽ വില്ലേജിലെ പാലായി, പൊടോതുരുത്തി, കാര്യങ്കോട്, ചാത്തമത്ത് എന്നീ പ്രദേശങ്ങൾ രൂക്ഷമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളാണ്.