തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ കോവിഡ് വ്യാപനം രൂക്ഷം. 476 പേരെ പരിശോധിച്ചതിൽ 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പൂത്തുറ, മാന്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് 26 ശതമാനത്തോളം പേരിൽ രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് അംഗങ്ങൾക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ആയിരത്തിലധികം പേർക്ക് അഞ്ചുതെങ്ങിൽ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 104 പേർക്ക് അഞ്ചുതെങ്ങിൽ രോഗം സ്ഥിരീകരിച്ചിരുന്നു.