കണ്ണൂർ: ജില്ലയിൽ കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ ക്വാറികളുടെ പ്രവർത്തനത്തിന് ജില്ലാ ഭരണകൂടം താത്കാലിക വിലക്ക് ഏർപ്പെടുത്തി. ചെങ്കൽ, കരിങ്കൽ ക്വാറികൾ ഓഗസ്റ്റ് 14 വരെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലയിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജില്ലയിലെ മലയോര മേഖലയിൽ നിരവധി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.