തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസർ പരാതി നൽകി. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
ജോലിയിൽ നിന്നും മാസങ്ങൾക്കു മുൻപ് പിരിഞ്ഞു പോയ ഉദ്യോഗസ്ഥന്റെ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണ് പണം തട്ടിയത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണ് രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ട്രഷറി ഉദ്യോഗസ്ഥൻ പറഞ്ഞു.