തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ കണ്ടെത്തിയതിന് പിന്നാലെ കേരള പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്കാണ് അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അവധി ദിനങ്ങൾ ആയതിനാൽ നടപടി പോലീസിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, കോവിഡ് ബാധിച്ച് ഇടുക്കിയിൽ പോലീസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തി. 50 വയസ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാണ് ഡിജിപിയുടെ നിർദേശം.