ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ. ബിഹാറും മുംബൈ പോലീസും തമ്മിലുള്ള തർക്കത്തിൽ കേന്ദ്ര ഏജൻസിക്ക് മാത്രമേ ഇതിൽ നീതിപുലർത്താൻ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു.
സുശാന്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പറഞ്ഞ പസ്വാൻ ഏഴ് ആഴ്ചകൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാവത്തതിൽ ദുഖം പ്രകടിപ്പിച്ചു. കേസിൽ മുംബൈ പോലീസ് ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ ബിഹാർ പോലീസ് കേസെടുത്തു. എന്നാൽ മുംബൈ പോലീസ് തട്ടിക്കളിക്കുകയാണെന്നും പസ്വാൻ കുറ്റപ്പെടുത്തി. സിബിഐ പോലുള്ള ഒരു കേന്ദ്ര ഏജൻസിക്ക് മാത്രമേ സുശാന്തിന്റെ കുടുംബത്തോട് നീതി പുലർത്താൻ കഴിയൂ. കേസ് ഉടൻ തന്നെ സിബിഐക്ക് കൈമാറണം- പസ്വാൻ ആവശ്യപ്പെട്ടു.