+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​കൂ​ടി കോ​വി​ഡ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 14 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ അ​ഞ്ചു പേ​ർ​ക്കും പ​രി​യാ​രം ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത
പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​കൂ​ടി കോ​വി​ഡ്
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 14 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ അ​ഞ്ചു പേ​ർ​ക്കും പ​രി​യാ​രം ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ നാ​ലു പേ​ർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

ജൂ​ലൈ 11-ന് ​മും​ബൈ​യി​ൽ​നി​ന്ന് മം​ഗ​ള എ​ക്സ്പ്ര​സി​ൽ എ​ത്തി​യ മ​യ്യി​ൽ സ്വ​ദേ​ശി 23കാ​ര​ൻ, ബം​ഗ​ളു​രു​വി​ൽ നി​ന്ന് ജൂ​ലൈ 14-ന് ​എ​ത്തി​യ പ​ട്ടു​വം സ്വ​ദേ​ശി 25കാ​ര​ൻ, ജൂ​ലൈ 24-ന് ​എ​ത്തി​യ കു​ന്നോ​ത്ത്പ​റ​ന്പ് സ്വ​ദേ​ശി 42കാ​ര​ൻ, ജൂ​ലൈ 26-ന് ​എ​ത്തി​യ മു​ണ്ടേ​രി സ്വ​ദേ​ശി 28കാ​ര​ൻ, ജൂ​ലൈ 25-ന് ​പൂ​നെ​യി​ൽ നി​ന്ന് എ​ത്തി​യ ചൊ​ക്ലി സ്വ​ദേ​ശി 25കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്സ്മാ​രാ​യ കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി 35കാ​രി, കൂ​ടാ​ളി സ്വ​ദേ​ശി 41കാ​രി, ഡോ​ക്ട​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി 25കാ​രി, ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി അ​ഴീ​ക്കോ​ട് സ്വ​ദേ​ശി 23കാ​രി, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി 37കാ​ര​ൻ എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.

കോ​ള​യാ​ട് സ്വ​ദേ​ശി അ​ഞ്ച് വ​യ​സു​കാ​ര​ൻ, കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി 18കാ​ര​ൻ, കോ​ട്ട​യം മ​ല​ബാ​ർ സ്വ​ദേ​ശി 49കാ​ര​ൻ, ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി 26കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1381 ആ​യി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9842 പേ​രാ​ണ്. ഇ​വ​രി​ൽ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ 109 പേ​രും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 145 പേ​രും ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 12 പേ​രും ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 24 പേ​രും ക​ണ്ണൂ​ർ ആ​ർ​മി ഹോ​സ്പി​റ്റ​ലി​ൽ 18 പേ​രും ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ 16 പേ​രും ഏ​ഴി​മ​ല നാ​വി​ക സേ​നാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 128 പേ​രും വീ​ടു​ക​ളി​ൽ 9388 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 29913 സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 28667 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 1246 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലും ഫ​സ്റ്റ്ലൈ​ൻ കൊ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന 41 പേ​ർ കൂ​ടി ഇ​ന്ന​ലെ (ജൂ​ലൈ 31) രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​തോ​ടെ ജി​ല്ല​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 890 ആ​യി. ബാ​ക്കി 484 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
More in Latest News :