കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. പാലക്കാട് സ്വദേശി സിദ്ദിഖ് (58), നെടുമ്പന സ്വദേശി ബാലകൃഷ്ണപിള്ള (82) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിലാണ് സിദ്ദിഖ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിനും പക്ഷാഘാതത്തിനും ചികിത്സയ്ക്കാണ് സിദ്ദിഖ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
മരണശേഷമാണ് ബാലകൃഷ്ണപിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് സ്വദേശി ബാലകൃഷ്ണപിള്ള മരിച്ചത്.