+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ ഭൂ​മി​യി​ൽ പൂ​ജാ​രി​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ്

ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്ത് ഒ​രു പൂ​ജാ​രി​ക്കും 16 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ക്ഷേ​ത്ര​ത്തി​ന്‍റെ ത​റ​ക്ക​ല
അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ ഭൂ​മി​യി​ൽ പൂ​ജാ​രി​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ്
ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്ത് ഒ​രു പൂ​ജാ​രി​ക്കും 16 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ക്ഷേ​ത്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പ​ടെ 50 പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

രാ​മ ജ​ന്മ​ഭൂ​മി​യി​ല്‍ സു​ര​ക്ഷാ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് രോ​ഗം ബാ​ധി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ത​റ​ക്ക​ല്ലി​ടീ​ല്‍ ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

അ​ന്ന് ന​ട​ന്ന പൂ​ജ ച​ട​ങ്ങി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച പൂ​ജാ​രി പ്ര​ദീ​പ് ദാ​സ് യോ​ഗി ആ​ദി​ത്യ​നാ​ഥി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്രം ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കാ​ര്‍​മി​ക​ത്വ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന പൂ​ജാ​രി സ​ത്യേ​ന്ദ്ര ദാ​സും ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ത്ര​ത്തി​ലു​ണ്ട്.

എ​ന്നാ​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം സ്വീ​ക​രി​ച്ച് തീ​രു​മാ​നി​ച്ച​തു പോ​ലെ ത​ന്നെ ഓ​ഗ​സ്റ്റ് അ​ഞ്ചി​ലെ ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
More in Latest News :