കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ 2020-21 അക്കാദമിക വർഷത്തിൽ ഓണ്‍ലൈനായി ക്ലാസുകൾ നടത്താൻ സ്കൂളുകൾക്ക് നിർദേശവും നൽകി.
ഫീസ് കുറച്ചത് സ്കൂളുകൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ലൈൻ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അണ്ടർ സെക്രട്ടറിക്ക് ചുമതലയും നൽകി്. ഫീസ് കുറക്കാത്ത സ്കൂളുകൾക്കെതിരെ മന്ത്രാലയം നടപടിയെടുക്കും.