വാഷിംഗ്ടണ്‍ ഡിസി: ഗൂഗിൾ ചൈനയോട് കൂടുതൽ സഹകരിക്കുന്നുവെന്നും ചൈനയിൽ നിന്ന് കന്പനിക്ക് ഏറെ പണം ലഭിക്കുന്നുണ്ടെന്നുമുള്ള വാദങ്ങൾ തള്ളി കന്പനി മേധാവി സുന്ദർ പിച്ചെ. ഗൂഗിളോ, മാതൃകന്പനിയായ ആൽഫബെറ്റോ ഒരു തരത്തിലും അമേരിക്കൻ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചൈനീസ് സൈന്യവുമായി ഗൂഗിൾ സഹകരിക്കുന്നുണ്ടെന്നുള്ള വാദവും അദ്ദേഹം തള്ളി. മറ്റ് രാജ്യങ്ങളുമായി കന്പനി സഹകരിക്കുന്നതിനോട് താരതമ്യപ്പെടുത്തിയാൽ ചൈനയോട് ഏറെ സഹകരിക്കുന്നുവെന്ന വാദങ്ങളിൽ കഴന്പനില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.