വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധത്തിന് മാസ്ക് നിർബന്ധമല്ലെന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്ന വീഡിയോ ഷെയർ ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രൂക്ഷവിമർശനം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഡോ.ആന്റണി ഫൗച്ചിയാണ് ട്രംപിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
ട്രംപിന്റെ പ്രവൃത്തി ആർക്കെങ്കിലും സഹായകരമാകുമെന്ന് താൻ കരുതുന്നില്ലെന്ന് ഫൗച്ചി പറഞ്ഞു. അതേസമയം, അത്തരമൊരു വീഡിയോ ട്രംപ് ഷെയർ ചെയ്തതോടെ ആളുകൾ ശരിയേത് തെറ്റേത് എന്ന ആശയക്കുഴപ്പത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധനത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ ഏറെ ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം ഡോക്ടർമാർ ചെയ്ത വീഡിയോ ആണ് ട്രംപ് ഷെയർ ചെയ്തത്. എന്നാൽ, ഈ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തു. പക്ഷേ, നീക്കം ചെയ്യുന്നതിന് മുന്നേ ഈ വീഡിയോ 17 മില്യണ്‍ ആളുകളിലേക്ക് എത്തപ്പെട്ടിരുന്നു.
ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്നും മാസ്ക് നിർബന്ധമല്ലെന്നുമെല്ലാം വീഡിയോയിൽ പറഞ്ഞിരുന്നു. ആരോഗ്യരംഗമൊന്നാകെയും ലോകാരോഗ്യ സംഘടനയും കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രമല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപ് വീഡിയോ ഷെയർ ചെയ്തത്.