+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സം അ​ടി​മു​ടി മാ​റു​ന്നു; പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ള​റി​യാം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ​മ്പ്രാ​ദ​യം അ​പ്പാ​ടെ മാ​റ്റി​മ​റി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നാ​ണ് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ബി​രു​ദ പ​ഠ​നം നാ​ലു വ​ർ​ഷ​മാ​ക്കി​യ​തു​ൾ​പ്പെ​ട
രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സം അ​ടി​മു​ടി മാ​റു​ന്നു; പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ള​റി​യാം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ​മ്പ്രാ​ദ​യം അ​പ്പാ​ടെ മാ​റ്റി​മ​റി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നാ​ണ് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ബി​രു​ദ പ​ഠ​നം നാ​ലു വ​ർ​ഷ​മാ​ക്കി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൽ പ​റ​യു​ന്ന​ത്. കെ. ​ക​സ്തൂ​രി രം​ഗ​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ന​ൽ​കി​യ ക​ര​ട് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലു​ള്ള​ത്.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

◘മൂ​ന്നു വ​യ​സു മു​ത​ൽ 18 വ​യ​സു​വ​രെ നി​ർ​ബ​ന്ധി​ത വി​ദ്യാ​ഭ്യാ​സം
◘അ​ഞ്ചാം ക്ലാ​സ് വ​രെ നി​ർ​ബ​ന്ധ​മാ​യും എ​ട്ടാം​ക്ലാ​സ് വ​രെ എ​ങ്കി​ലും അ​ധ്യ​യ​നം മാ​തൃ​ഭാ​ഷ​യി​ൽ
◘സ്കൂ​ൾ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം അ​ട​ക്കം എ​ല്ലാ മേ​ഖ​ല​യി​ലും സം​സ്കൃ​തം ആ​വ​ശ്യ​മെ​ങ്കി​ൽ പ​ഠി​ക്കാം
◘സെ​ക്ക​ണ്ട​റി ത​ലം മു​ത​ൽ വി​ദേ​ശ ഭാ​ഷ​ക​ളും പ​ഠി​ക്കാം
◘ആ​റാം ക്ലാ​സ് മു​ത​ൽ വൊ​ക്കേ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ക്കും
◘ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജ് രാ​ജ്യ​വ്യാ​പ​ക​മാ​ക്കും
◘സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വ​ർ​ഷ​വും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് പ​ക​രം ഇ​നി മൂ​ന്ന് പ്ര​ധാ​ന പ​രീ​ക്ഷ​ക​ൾ മാ​ത്രം. 3,5,8 ക്ലാ​സു​ക​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ൾ
◘പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു ക്ലാ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വാ​രം വി​ല​യി​രു​ത്തും
◘പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ന​വീ​ക രി​ച്ച മാ​തൃ​ക​യി​ൽ തു​ട​രും
◘ഏ​തു ഘ​ട്ട​ത്തി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ അ​വ​സാ​നി​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ബി​രു​ദ പ​ഠ​നം നാ​ലു വ​ർ​ഷ​മാ​ക്കി
◘ ഒ​ന്നം വ​ർ​ഷ​ത്തി​ന് ശേ​ഷം പ​ഠ​നം നി​ർ​ത്തു​ന്ന​വ​ർ​ക്ക് വൊ​ക്കേ​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും
◘ര​ണ്ടാം വ​ർ​ഷം നി​ർ​ത്തു​ന്ന​വ​ർ​ക്ക് ഡി​പ്ലേ​മ സ​ർ​ട്ടി​ഫി​ക്ക​റ്റും മൂ​ന്നാം വ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഡി​ഗ്രി സ​ർ​ട്ടി ഫി​ക്ക​റ്റും ല​ഭി​ക്കും
◘നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ബി​രു​ദ​ത്തോ​ടൊ​പ്പം ഗ​വേ​ഷ​ണ​വും പൂ​ർ​ത്തി​യാ​ക്കാം
◘എം​ഫി​ൽ ഇ​നി ഉ​ണ്ടാ​കി​ല്ല
◘എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളും നി​ർ​ബ​ന്ധ​മാ​ക്ക​ണം
◘സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ലും തൊ​ഴി​ല​ധി​ഷ്ഠി​ത വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണം
More in Latest News :