+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​രു​മേ​ട്ടി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി പ്രാ​ർ​ഥി​ച്ച പാ​സ്റ്റ​ർ​ക്ക് കോ​വി​ഡ്

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി പ്രാ​ർ​ഥ​ന ന​ട​ത്തി​യ പാ​സ്റ്റ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. പ​ട്ടു​മ​ല സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ർ പ്ര​ദേ​ശ​ത്തെ 60 ഓ​ളം വീ​ടു​ക​ളി​
പീ​രു​മേ​ട്ടി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി പ്രാ​ർ​ഥി​ച്ച പാ​സ്റ്റ​ർ​ക്ക് കോ​വി​ഡ്
ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി പ്രാ​ർ​ഥ​ന ന​ട​ത്തി​യ പാ​സ്റ്റ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. പ​ട്ടു​മ​ല സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ർ പ്ര​ദേ​ശ​ത്തെ 60 ഓ​ളം വീ​ടു​ക​ളി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് എ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ വീ​ടു​ക​ളി​ലാ​ണ് പാ​സ്റ്റ​ർ പ്രാ​ർ​ഥ​ന​യ്ക്ക് എ​ത്തി​യ​ത്. ഇ​വി​ടെ നേ​ര​ത്തെ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​തി​നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു പാ​സ്റ്റ​റു​ടെ യാ​ത്ര.

പാ​സ്റ്റ​റു​ടെ പ്രാ​ർ​ഥ​ന കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് നീ​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ പീ​രു​മേ​ട്ടി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കി. പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു ഇ​യാ​ളി​ൽ നി​ന്നും 25,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.

പാ​സ്റ്റ​റു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക വ​ള​രെ വി​പു​ല​മാ​ണ്. ഇ​ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി തു​ട​ങ്ങി. പാ​സ്റ്റ​ർ പ്രാ​ർ​ഥ​ന​യ്ക്ക് ക​യ​റി​യ മു​ഴു​വ​ൻ വീ​ട്ടു​കാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :