+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം പൂ​ട്ടും തു​റ​ന്നു; ജിം​നേ​ഷ്യ​വും യോ​ഗ​യും ആ​വാം, സ്കൂ​ളും തീ​യ​റ്റ​റും അ​ട​ഞ്ഞു ത​ന്നെ

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​മാ​യി അ​ണ്‍​ലോ​ക്ക്​മൂ​ന്ന്. രാ​ത്രി ക​ർ​ഫ്യൂ പി​ൻ​വ​ലി​ക്കു​ന്ന​ത​ട​ക്കം രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ
മൂ​ന്നാം പൂ​ട്ടും തു​റ​ന്നു; ജിം​നേ​ഷ്യ​വും യോ​ഗ​യും ആ​വാം, സ്കൂ​ളും തീ​യ​റ്റ​റും അ​ട​ഞ്ഞു ത​ന്നെ
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​മാ​യി അ​ണ്‍​ലോ​ക്ക്-​മൂ​ന്ന്. രാ​ത്രി ക​ർ​ഫ്യൂ പി​ൻ​വ​ലി​ക്കു​ന്ന​ത​ട​ക്കം രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​വ​ന്നു. ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ശ​ദ​മാ​ക്കി കേ​ന്ദ്രം മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും യോ​ഗ പ​രി​ശീ​ല​ന​ത്തി​നും പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ‌ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സ്കൂ​ളു​ക​ളും മെ​ട്രോ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കി​ല്ല. ഓ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം. വ​ലി​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും അ​ൺ​ലോ​ക്ക് മൂ​ന്നി​ലും അ​നു​വ​ദി​ക്കി​ല്ല.

സി​നി​മ തി​യ​റ്റ​ർ, സ്വി​മ്മിം​ഗ് പൂ​ൾ, പാ​ർ​ക്ക്, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കും. സി​നി​മ തി​യ​റ്റ​റു​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​ൻ​പ​തു ശ​ത​മാ​നം സീ​റ്റ് നി​ബ​ന്ധ​ന​യോ​ടെ തി​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 ശ​ത​മാ​നം സീ​റ്റു​ക​ളോ ടെ​യും പി​ന്നീ​ട് സ്ഥി​തി​ഗ​തി പ​രി​ശോ​ധി​ച്ചു കൂ​ടു​ത​ൽ സീ​റ്റു​ക​ളോ​ടെ​യും തി​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാം എ​ന്ന് മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തിരുന്നു.
More in Latest News :