തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് അനുമതി. വ്യാജ ബിരുദ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന് അനുമതി ലഭിച്ചത്. എന്‍ഐഎ കോടതിയാണ് പോലീസിന് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കസ്റ്റംസ് കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും.