+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പ് ജൂ​നി​യ​റി​നെ വി​ല​ക്കി ട്വി​റ്റ​ർ...!

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​റി​നെ വി​ല​ക്കി ട്വി​റ്റ​ർ. ട്വീ​റ്റ് ചെ​യ്യു​ന്ന​തി​ൽ നി​ന്ന് 12 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക
ട്രം​പ് ജൂ​നി​യ​റി​നെ വി​ല​ക്കി ട്വി​റ്റ​ർ...!
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​റി​നെ വി​ല​ക്കി ട്വി​റ്റ​ർ. ട്വീ​റ്റ് ചെ​യ്യു​ന്ന​തി​ൽ നി​ന്ന് 12 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് വി​ല​ക്ക്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ന​ല്ല​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ അ​പ്‌ലോഡ് ചെ​യ്ത​താ​ണ് കാ​ര​ണം.

ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ സം​ബ​ന്ധി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യ​ത്തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് ട്രം​പ് ജൂ​നി​യ​ർ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ട്വി​റ്റ​ർ വ്യ​ക്ത​മാ​ക്കു​ന്നു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​വാ​ർ​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളും ത​ട​യു​ന്ന​ത് സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ് ട്രം​പ് ജൂ​നി​യ​റി​ന്‍റെ പ്ര​വൃ​ത്തി​യെ​ന്ന് ട്വി​റ്റ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, അ​ദ്ദേ​ഹ​ത്തി​ന് ട്വി​റ്റ​റി​ൽ വ​രു​ന്ന ട്വീ​റ്റു​ക​ൾ കാ​ണാ​നും വ്യ​ക്തി​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നും സാ​ധി​ക്കും. ത​ങ്ങ​ളു​ടെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ട്വി​റ്റ​ർ അ​ധി​കൃ​ത​ർ ട്വീ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.
More in Latest News :