ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശിനി പുഷ്കരി (80) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. ശാരദയുടെ മകനും മരുമകൾക്കും അടക്കം കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് സംസ്ഥാനത്ത് ഏഴ് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. ശാരദയുടെ മകനും മരുമകൾക്കും അടക്കം കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് സംസ്ഥാനത്ത് ഏഴ് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.