രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്തിന് സമീപം കടലിൽ കേടായ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്റർ എത്തി രക്ഷിച്ചു. നേവിയുടെ ഐഎൻഎ പരുന്ത് ഹെലികോപ്റ്റർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
പാമ്പൻ പാലത്തിന് തെക്കുഭാഗത്തുള്ള മനാലി ദ്വീപിന് സമീപം ഞായറാഴ്ച പുലർച്ചെ ആറോടെ ബോട്ട് മറിഞ്ഞതായി മണ്ഡപം കോസ്റ്റ് ഗാർഡിന് സന്ദേശം എത്തുകയായിരുന്നു. ബോട്ട് തീരത്ത് നിന്നു എട്ട് നോട്ടിക്കൽ മൈൽ അകലെ കേടാവുകയായിരുന്നു. ഉടൻ തന്നെ ഐഎൻഎ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്നവരെ രക്ഷിച്ച് കരക്കെത്തിച്ചതായും നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

#WATCH Naval helicopter from INS Parundu rescued fishermen stranded on a damaged fishing boat near Manali Island, south of Pamban Bridge, near Rameswaram, this morning. pic.twitter.com/JU7q2SEHDW
— ANI (@ANI) July 26, 2020