+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; അ​കാ​ര​ണ​മാ​യ ശ​ത്രു​ത അ​വ​രു​ടെ ശീ​ല​മെ​ന്ന് വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സം പാ​ക്കി​സ്ഥാ​നെ വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​കാ​ര​ണ​മാ​യ ശ​ത്രു​ത പാ​ക്കി​സ്ഥാ​ന്‍റെ ശീ​ല​മാ​ണെ​ന്ന് പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി
പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; അ​കാ​ര​ണ​മാ​യ ശ​ത്രു​ത അ​വ​രു​ടെ ശീ​ല​മെ​ന്ന് വി​മ​ർ​ശ​നം
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സം പാ​ക്കി​സ്ഥാ​നെ വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​കാ​ര​ണ​മാ​യ ശ​ത്രു​ത പാ​ക്കി​സ്ഥാ​ന്‍റെ ശീ​ല​മാ​ണെ​ന്ന് പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടിയായ മ​ൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ​ഗി​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ധീ​ര സൈ​നി​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്ന പ​റ​ഞ്ഞ മോ​ദി അ​വ​രു​ടെ ധീ​ര​ത എ​ക്കാ​ല​വും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്ത് കോ​വി​ഡ് ആ​ശ​ങ്ക തു‌​ട‌​രു​ക​യാ​ണ്. എ​ന്നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ്യാ​പ​നം കു​റ​വാ​ണ്. രോ​ഗ​ബാ​ധ​ക്കെ​തി​രേ ജാ​ഗ്ര​ത കൈ​വി​ട​രു​ത്. ഈ ​പോ​രാ​ട്ടം ന​മ്മ​ൾ​ക്ക് വി​ജ​യി​ച്ചേ തീ​രൂ​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​നെ അ​ക​റ്റാ​ൻ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും സാ​മൂ​​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മ​പ്പെ​ടു​ത്തി. മാ​സ്ക് ധ​രി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​മാ​ണ് ഏ​റ്റ​വും ന​ല്ല ഔ​ഷ​ധ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :