+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബോ​ളി​വു​ഡി​ൽ വേ​ണ്ട​ത്ര അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല, ചി​ല​ർ ത​നി​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്നു'; തു​റ​ന്നു​പ​റ​ഞ്ഞ് എ.​ആ​ർ. റ​ഹ്മാ​ൻ

ചെ​ന്നൈ: ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ത​നി​ക്ക് വേ​ണ്ട​ത്ര അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഓ​സ്കാ​ർ ജേ​താ​വാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ൻ. ഒ​രു എ
ചെ​ന്നൈ: ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ത​നി​ക്ക് വേ​ണ്ട​ത്ര അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഓ​സ്കാ​ർ ജേ​താ​വാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ൻ. ഒ​രു എ​ഫ്എം റേ​ഡി​യോ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ബോ​ളി​വു​ഡി​ലെ ചി​ല ആ​ളു​ക​ൾ ത​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ച​ര​ണം കൊ​ണ്ടാ​ണ് വ​ള​രെ കു​റ​ച്ച് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ന്‍ മാ​ത്രം ക​ഴി​യു​ന്ന​തെ​ന്നും റ​ഹ്മാ​ൻ പ​റ​ഞ്ഞു.

"ന​ല്ല സി​നി​മ​ക​ൾ വേ​ണ്ടെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും പ​റ​യി​ല്ല. എ​ന്നാ​ൽ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ കാ​ര​ണം ചി​ല​ർ തെ​റ്റാ​യ അ​ഭ്യു​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു. സു​ശാ​ന്ത് സിം​ഗ് നാ​യ​ക​നാ​യ ദി​ല്‍ ബേ​ചാ​ര എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ മു​കേ​ഷ് ഛബ്ര ​എ​ന്നെ സ​മീ​പി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ എ​ന്നെ ഞെ​ട്ടി​പ്പി​ച്ചു. പ​ല​രും അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നു റ​ഹ്മാ​ന് പി​ന്നാ​ലെ പോ​ക​രു​തെ​ന്ന്. എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നെ​ത്തേ​ടി ന​ല്ല സി​നി​മ​ക​ള്‍ വ​രാ​ത്ത​തെ​ന്ന് അ​പ്പോ​ഴാ​ണ് എ​നി​ക്ക് മ​ന​സി​ലാ​യ​ത്' റ​ഹ്മാ​ൻ പ​റ​ഞ്ഞു.

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം ബോ​ളി​വു​ഡി​നെ പി​ടി​ച്ചു കു​ലു​ക്കി​യി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് റ​ഹ്മാ​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​രി​യ​റി​ൽ പ​ല മി​ക​ച്ച സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ചി​ട്ട് പോ​ലും സു​ശാ​ന്തി​ന് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ​മാ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ല്ലെ​ന്നും സു​ശാ​ന്തി​ന് വ​ന്ന പ​ല സി​നി​മ​ക​ളും മ​റ്റ് താ​ര​ങ്ങ​ളി​ലേ​ക്ക് പോ​യെ​ന്നും ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ബോ​ളി​വു​ഡി​ലെ നെ​പ്പോ​ട്ടി​സ​മാ​ണ് (സ്വ​ജ​ന​പ​ക്ഷ​പാ​തം) ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാ വി​ഷ​യം.
More in Latest News :