തിരുവള്ളൂർ: കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്തിലെ സാമൂഹിക ആരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു. ആശുപത്രിയിലെ രണ്ടു നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
നഴ്സുമാരുമായി സന്പർക്കം പുലർത്തിയ അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകി. ആശുപത്രി അണുവിമുക്തമാക്കിയ ശേഷമേ ഇനി തുറക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.