+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന​യു​മാ​യി നി​ര​ന്ത​രം ഫോ​ണ്‍​വി​ളി; ഗ​ണ്‍​മാ​ൻ ജ​യ്ഘോ​ഷി​നെ വീ​ണ്ടും ചോ​ദ്യംചെ​യ്യും

കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​സ​ൽ ജ​ന​റ​ലി​ന്‍റെ ഗ​ണ്‍​മാ​ൻ ജ​യ്ഘോ​ഷി​നെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യും. സ്
സ്വ​പ്ന​യു​മാ​യി നി​ര​ന്ത​രം ഫോ​ണ്‍​വി​ളി; ഗ​ണ്‍​മാ​ൻ ജ​യ്ഘോ​ഷി​നെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​സ​ൽ ജ​ന​റ​ലി​ന്‍റെ ഗ​ണ്‍​മാ​ൻ ജ​യ്ഘോ​ഷി​നെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യും. സ്വ​പ്ന​യേ​യും സ​രി​ത്തി​നേ​യും ജ​യ്ഘോ​ഷ് നി​ര​ന്ത​രം വി​ളി​ച്ചി​രു​ന്ന​താ​യി ക​സ്റ്റം​സി​നു വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​തി​നു​ശേ​ഷ​വും ജ​യ്ഘോ​ഷ് ഇ​വ​രെ വി​ളി​ച്ചി​രു​ന്ന​താ​യാ​ണു ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​യാ​ളു​ടെ നി​യ​മ​നം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ജ​യ്ഘോ​ഷ് നേ​ര​ത്തെ ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​ബ​ന്ധ​ങ്ങ​ൾ ഇ​യാ​ൾ സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യാ​ണു സൂ​ച​ന. സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ത​നി​ക്കു വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ച് ജ​യ്ഘോ​ഷ് ന​ൽ​കി​യ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജ​യ്ഘോ​ഷു​മാ​യി ബ​ന്ധ​മു​ള്ള തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണു വി​വ​രം. കോ​ണ്‍​സു​ലേ​റ്റ് വി​ലാ​സ​ത്തി​ൽ ദു​ബാ​യി​ൽ​നി​ന്നു സ്വ​ർ​ണം അ​യ​ച്ച ഫൈ​സ​ൽ ഫ​രീ​ദി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​തെ ക​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് ജ​യ്ഘോഷു​മാ​യി ബ​ന്ധ​മു​ള്ള ഈ ​ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നാ​ണു സൂ​ച​ന.
More in Latest News :