മലപ്പുറം/കാസർഗോഡ്: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി. മലപ്പുറത്തും കാസർഗോഡുമാണ് മരണങ്ങൾ. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ(71) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കാസർഗോഡ് മരിച്ചത് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ (70) ആണ്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കാസർഗോഡ് ജില്ലയിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്.