തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചീഫ് സെക്രട്ടറി. 32 സെക്രട്ടറിമാരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റിൽ യോഗം വിളിച്ചാണ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പ്രോട്ടോക്കോൾ ലംഘനം നടത്തിയത്.
പ്രതിമാസം നടക്കുന്ന വകുപ്പ് സെക്രട്ടറിമാരുടെ അവലോകന യോഗമാണു സെക്രട്ടറിയേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചീഫ് സെക്രട്ടറി വെള്ളിയാഴ്ച വിളിച്ചത്. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് 32 സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിനായുള്ള പാറക്ഷാമം പരിഹരിക്കുന്ന തടക്കമുള്ള നിർദേശങ്ങളും ചീഫ് സെക്രട്ടറി യോഗത്തിൽ വകുപ്പ് സെകട്ടറിമാർക്കു നൽകി.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുൾപ്പെടെ ഉദ്യോഗസ്ഥൻ യോഗത്തിനെത്തി. കോവിഡ് പ്രതിരോധ ചുമതലയുള്ള ഉദ്യോഗസ്ഥരും ശീതികരിച്ച മുറിയിലുള്ള യോഗത്തിൽ പങ്കെടുത്തതിനാൽ യോഗം കഴിഞ്ഞ് ചില ഐഎഎസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയും നടത്തി.