കഠുവ: ജമ്മു കാഷ്മീരിലെ കഠുവയിൽ ബിഎസ്എഫ് ജവാന് വെടിയേറ്റു. കഠുവയിലിലെ അതിർത്തി പോസ്റ്റിൽ വിന്യസിച്ചിരുന്ന ജവാനാണ് വെടിയേറ്റത്. ഇയാളെ സൈനിക ആശുപത്രിയിലെത്തിച്ച് ബുള്ളറ്റ് നീക്കി. ശനിയാഴ്ചയായിരുന്നു സംഭവം.
സൈനികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ജവാന് എങ്ങനെയാണ് വെടിയേറ്റതെന്ന് ബിഎസ്എഫ് വ്യക്തമാക്കിയില്ല.