ഗുവാഹത്തി: വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് ആസാം. 26.38 ലക്ഷം ജനങ്ങളാണ് വെള്ളപ്പൊക്കംമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. 120 പേരാണ് വെള്ളപ്പൊക്ക കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്.
ആസാമിലെ 33 ജില്ലകളിൽ 27ഉം വെള്ളപ്പൊക്ക ദുരിതത്തിലായി. 587 ദുരിതാശ്വാസ ക്യാന്പുകളിലായി അരലക്ഷത്തിലേറെ പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. 14 ലക്ഷം വളർത്തുമൃഗങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു.
ബ്രഹ്മപുത്ര നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നു. കാസിരംഗ പാർക്ക് 92 ശതമാനവും വെള്ളത്തിൽ മുങ്ങി. ദേശീയ ദുരന്ത പ്രതികരണ സേന ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.