+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാ ദിവസവും ഭാഗ്യമില്ല; ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി. ഈ
എല്ലാ ദിവസവും ഭാഗ്യമില്ല; ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി. ഈ ​ആ​ഴ്ച​യി​ൽ ചൊ​വ്വ (സ്ത്രീ​ശ​ക്തി), വ്യാ​ഴം (കാ​രു​ണ്യ പ്ള​സ്), ശ​നി (കാ​രു​ണ്യ) ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ ഭാ​ഗ്യ​ക്കു​റി ഉ​ണ്ടാ​വു​ക​യു​ള്ളൂ.

തു​ട​ർ​ന്നു വ​രു​ന്ന ആ​ഴ്ച​യി​ൽ തി​ങ്ക​ൾ (വി​ൻ​വി​ൻ), ബു​ധ​ൻ (അ​ക്ഷ​യ), വെ​ള്ളി (നി​ർ​മ​ൽ) ദി​വ​സ​ങ്ങ​ളി​ൽ ഭാ​ഗ്യ​ക്കു​റി ന​ട​ത്തും. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം. ഞാ​യ​റാ​ഴ്ച​ക​ളി​ലെ പൗ​ർ​ണ​മി ഭാ​ഗ്യ​ക്കു​റി ഡി​സം​ബ​ർ അ​വ​സാ​നം വ​രെ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ഞാ​യ​റാ​ഴ്ച ന​റു​ക്കെ​ടു​പ്പ് ഉ​ണ്ടാ​വി​ല്ല. ന​റു​ക്കെ​ടു​പ്പ് റ​ദ്ദാ​ക്കി​യ മ​റ്റു തീ​യ​തി​ക​ൾ: 27,29, 31, ഓ​ഗ​സ്റ്റ് 4, 6, 8, 10, 12, 14, 18, 20, 22, 24, 26, 28.
More in Latest News :