+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ട് ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ൾ; ഇ​ന്ന് 89 മ​ര​ണം

ത​മി​ഴ്നാ​ട്: അ​യ​ൽ​പ്പ​ക്ക സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു. ഇ​ന്ന് മാ​ത്രം 6,989 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന
ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ട് ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ൾ; ഇ​ന്ന് 89 മ​ര​ണം
ത​മി​ഴ്നാ​ട്: അ​യ​ൽ​പ്പ​ക്ക സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു. ഇ​ന്ന് മാ​ത്രം 6,989 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്.

ഇ​ന്ന് 89 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,06,737 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ചെ​ന്നൈ​യി​ൽ ഇ​ന്ന് 20 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 1,329 പു​തി​യ കേ​സു​ക​ളും ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 73 ശ​ത​മാ​ന​വും മ​ര​ണ നി​ര​ക്ക് 1.64 ശ​ത​മാ​ന​വു​മാ​ണ്. തി​രു​വ​ള്ളൂ​രി​ൽ 385 പു​തി​യ കേ​സു​ക​ളും കോ​യ​മ്പ​ത്തൂ​രി​ൽ 270 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.
More in Latest News :