+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​സ് ആ​ഞ്ച​ൽ​സ് ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ ആ​ദ്യ പ​ത്തി​ൽ എ​ത്തും: കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: 2028 ലോ​സ് ആ​ഞ്ച​ൽ​സ് ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നു ക​ര​സ്ഥ​മാ​ക്കു​മെ​ന്നു കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​
ലോ​സ് ആ​ഞ്ച​ൽ​സ് ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ ആ​ദ്യ പ​ത്തി​ൽ എ​ത്തും: കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: 2028 ലോ​സ് ആ​ഞ്ച​ൽ​സ് ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നു ക​ര​സ്ഥ​മാ​ക്കു​മെ​ന്നു കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ടാ​ർ​ജ​റ്റ് ഒ​ളി​ന്പി​ക് പോ​ഡി​യം ജൂ​നി​യ​ർ സ്കീം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ ഒ​രു കാ​യി​ക ശ​ക്തി​യാ​കു​ന്ന​ത് എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും സ്വ​പ്ന​മാ​ണ്. അ​തി​ലേ​ക്കാ​ണു കേ​ന്ദ്ര സ​ർ​ക്കാ​രും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ലോ​സ് ആ​ഞ്ച​ൽ​സ് ഒ​ളി​ന്പി​ക്സി​നാ​യി കു​ട്ടി​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​ണു ടാ​ർ​ജ​റ്റ് ഒ​ളി​ന്പി​ക് പോ​ഡി​യം ജൂ​നി​യ​ർ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ലൂ​ടെ ക​ഴി​വു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തും. അ​വ​രു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കും. അ​വ​ർ​ക്ക് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2028 ലോ​സ് ആ​ഞ്ച​ൽ​സ് ഒ​ളി​ന്പി​ക്സി​ൽ മെ​ഡ​ൽ നേ​ട്ട​ത്തി​ൽ ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ക​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി പ​ദ്ധ​തി​ക​ളും പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

10-12 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ടാ​ർ​ജ​റ്റ് ഒ​ളി​ന്പി​ക് പോ​ഡി​യം ജൂ​നി​യ​ർ സ്കീം. ​ഈ പ​ദ്ധ​തി​യി​ലൂ​ടെ കാ​യി​ക ആ​ഭി​മു​ഖ്യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യും.
More in Latest News :