പത്തനംതിട്ട: ജില്ലയിലെ ലാർജ് ക്ലസ്റ്ററായ കുമ്പഴയിൽ 205 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദിവസത്തിനിടയിൽ വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടായി. തിരുവല്ല തുകലശേരിയിൽ കോൺവെന്റിൽ സമ്പർക്കം മൂലം 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.